ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി. 34 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സിറ്റിംഗ് സീറ്റായ സാൻക്വിലിനിൽ നിന്ന് ജനവിധി തേടും. അതേസമയം മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറിന് സീറ്റ് നൽകിയില്ല. പനാജിയിൽ ബാബുഷ് മോൺസ്രാട്ടാണ് സ്ഥാനാർഥി
മാൻഡറിമിൽ സ്ഥാനാർഥിയമാകുമെന്ന് കരുതിയ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറിനും പട്ടികയിൽ ഇടം നേടാനായില്ല. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വന്ന ദയാനന്ദ് സോപ്‌തെക്കാണ് ഇവിടെ സീറ്റ് നൽകിയത്.
കോൺഗ്രസ് എംഎൽഎ പ്രതാപ് സിംഗ് റാണയുടെ മകൾ ദിവ്യ വിശ്വജിത്ത് റാണെക്ക് സീറ്റ് നൽകി. പ്രതാപ് സിംഗിന് നേരത്തെ ബിജെപി ആജീവനാന്ത കാബിനറ്റ് പദവി നൽകിയിരുന്നു.