പഞ്ചാബിലെ സുരക്ഷാ വീഴ്ച; സുപ്രീം കോടതി അന്വേഷണ കമ്മീഷനെ നിയോഗിക്കും

  പഞ്ചാബിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പാലത്തിൽ കുടുങ്ങിയ സംഭവത്തിൽ സുപ്രീം കോടതി അന്വേഷണ കമ്മീഷനെ വെക്കും. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാണ് കമ്മീഷൻ നിലവിൽ വരിക. ആരൊക്കെയാകും കമ്മീഷനിൽ അംഗങ്ങളാകുക എന്നത് വ്യക്തമായിട്ടില്ല. കർഷക പ്രതിഷേധത്തെ തുടർന്നാണ് മോദി സഞ്ചരിച്ച വാഹനമടക്കം പഞ്ചാബിലെ മേൽപ്പാലത്തിൽ കുടുങ്ങിയത്. 20 മിനുട്ടോളമാണ് പ്രധാനമന്ത്രിയുടെ വാഹനം പെരുവഴിയിൽ കുടുങ്ങിയത്. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തിയിരുന്നു.

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 1.79 ലക്ഷം പേർക്ക് കൂടി കൊവിഡ്; 146 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് നാല് ലക്ഷം പിന്നിടുന്നത്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായി. 24 മണിക്കൂറിനിടെ 146 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗമുക്തി ശതമാനം 96.62 ആയി കുറഞ്ഞു. ടിപിആർ 13.29 ശതമാനമായി. 4033 പേർക്കാണ് ഇതിനോടകം ഒമിക്രോൺ ബാധിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെ 44,388 പേർക്കാണ് കൊവിഡ്…

Read More

കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് മറുപടി പറയാതെ സീതാറാം യെച്ചൂരി

  കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് മറുപടി പറയാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ ചോദ്യങ്ങൾക്കും കേരള ഘടകം കൃത്യമായി നിലപാട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കേന്ദ്രക്കമ്മിറ്റി യോഗത്തിന് ശേഷം യെച്ചൂരിയുടെ പ്രതികരണം. മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയതും ട്വീറ്റ് ചെയ്തതും സീതാറാം യെച്ചൂരി. മഹാരാഷ്ട്ര സംസ്ഥാനക്കമ്മിറ്റി നിലപാട് പറഞ്ഞതിനൊപ്പം തന്നെ പാർട്ടിയുടെ ദേശീയ നിലപാട് പറയാൻ യെച്ചൂരിക്ക് തടസ്സങ്ങളുണ്ടായില്ല. എന്നാൽ കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് പറയാൻ കഴിയാതെ…

Read More

പാർലമെന്റിലും ഭീതി പടർത്തി കോവിഡ്; 402 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു

  ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിസന്ധി സൃഷ്ടിച്ച് 400ലേറെ പാർലമെന്റ് ജീവനക്കാർക്ക് കോവിഡ്. ആകെ 1,409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗികവൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. ഈ മാസം നാലുമുതൽ കഴിഞ്ഞ ദിവസം വരെയാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് സർക്കാർവൃത്തം അറിയിച്ചു. ഇവരെ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ഒമിക്രോൺ സ്ഥിരീകരിക്കാനായി ഇവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്. ബാക്കിയുള്ള ജീവനക്കാരോട് കോവിഡ് മുൻകരുതലെടുക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

Read More

പഞ്ചാബിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  അമൃത്സര്‍: പഞ്ചാബിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു. കൊവിഡ് സ്ഥരീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ എസ് കരുണരാജു തന്നെയാണ് വെളിപ്പെടുത്തിയത്. ഫെബ്രുവരി 14 ന് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റഘട്ടമായി ആണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുക. ആകെ 117 സീറ്റുകളാണ് പഞ്ചാബിലുള്ളത്. കേവലഭൂരിപക്ഷത്തിന് 59 സീറ്റുകൾ വേണം. ഈ മണ്ഡലങ്ങളെല്ലാം പ്രധാനമായും മാഝ, ദാവോബ, മാൾവ എന്നീ മേഖലകളിലായി പരന്നുകിടക്കുന്നു. കോൺഗ്രസിന്‍റെ കയ്യിലുള്ള ഭരണം ഇത്തവണ പോകുമോ എന്നതാണ് പഞ്ചാബിലുയരുന്ന…

Read More

യുപി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് അധികാരത്തിലെത്തുമെന്ന് മായാവതി

  യുപി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് അധികാരത്തിലെത്തുമെന്ന് ബി എസ് പി നേതാവ് മായാവതി. അഭിപ്രായ സർവേകൾ തെറ്റാണെന്ന് വോട്ടെടുപ്പ് കഴിയുമ്പോൾ തെളിയുമെന്നും മായാവതി പറഞ്ഞു. ഇതോടെ യുപിയിലെ പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഏകദേശം വ്യക്തമായി ആരുമായും സഖ്യത്തിനില്ലെന്ന് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു. സമാജ് വാദി പാർട്ടിയും ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ്. ഇതോടെ ബിജെപിയിൽ ചതുഷ്‌കോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഫെബ്രുവരി പത്ത് മുതൽ ഏഴ് ഘടങ്ങളിലായാണ് യുപി തെരഞ്ഞെടുപ്പ് നടക്കുന്നത്. 2007ൽ യുപി മുഖ്യമന്ത്രിയായിരുന്നു…

Read More

കോവിഡ് വാക്‌സിനെടുത്ത കുട്ടികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  ന്യൂഡൽഹി: രാജ്യത്ത് 15നും 18നുമിടയിലുള്ള രണ്ട് കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷനുമായി ബന്ധപ്പെട്ടും ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ കുറിച്ചുമുള്ള കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ‘എന്റെ യുവ സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇതേ വേഗതയില്‍ തന്നെ നമുക്ക് മുന്നോട്ട് പോകാം. എല്ലാ വിധത്തിലുള്ള കൊവിഡ് പ്രോട്ടോക്കോളുകള്‍ പിന്തുടരാനും വാക്‌സിന്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്’- ട്വിറ്ററിൽ കുറിച്ചു.

Read More

24 മണിക്കൂറിനിടെ 1.59 ലക്ഷം പേർക്ക് കൂടി കൊവിഡ്; 327 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷം കഴിയുന്നത്. 327 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമായി ഉയർന്നു നിലവിൽ 5,90,611 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 40,863 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. അതേസമയം രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണവും ഉയരുകയാണ്. 3623 പേർക്കാണ് ഇതിനോടകം…

Read More

ഫെബ്രുവരിയോടെ മൂന്നാം തരംഗം ശക്തമാകും; കടുത്ത നിയന്ത്രണങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങൾ

  ഫെബ്രുവരിയോടെ രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഒരാളിൽ നിന്നും എത്ര പേരിലേക്ക് രോഗം വ്യപിക്കുമെന്നത് രോഗവ്യപനത്തിന്റെ വേഗത തീരുമാനിക്കുമെന്നാണ് മദ്രാസ് ഐഐടിയിൽ നടത്തിയ പരിശോധനയിൽ പറയുന്നത്. ഇത് ഫെബ്രുവരിയോടെ ഒരാളിൽ നിന്നും ആറ് പേരിലേക്ക് എന്ന കണക്കിലേക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ മൂന്നാം തരംഗം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,434 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്….

Read More

തെ​ര​ഞ്ഞെ​ടു​പ്പ്; എല്ലാവിധ റാലികള്‍ക്കും പദയാത്രകള്‍ക്കും ജനുവരി പതിനഞ്ച് വരെ വിലക്കേർപ്പെടുത്തി

  ന്യൂഡ​ൽ​ഹി: ഒ​മി​ക്രോ​ൺ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​യി​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​ക​ളും റോ​ഡ് ഷോ​ക​ളും ഈ ​മാ​സം 15 വ​രെ വി​ല​ക്കി. കൊവിഡ് സാഹചര്യം വിലയിരുത്തിയായിരിക്കും 15 ന് ശേഷം റാലികൾ നടത്താമോ എന്നതിൽ തീരുമാനമെടുക്കുക. വോട്ടെടുപ്പിനുള്ള സമയം ഒരു മണിക്കൂര്‍ നീട്ടിയ കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് കൂടി ലഭ്യമാക്കുമെന്നും അറിയിച്ചു. നാമനിർദേശ പത്രിക ഓണ്‍ലൈനായി സ്ഥാനാർത്ഥികള്‍ക്ക് നല്‍കാം. എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍, ശാരീരിക…

Read More