ബിക്കാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി; മൂന്ന് മരണം

 

ബിക്കാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി മൂന്ന് മരണം. നിരവധി​ പേർക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ മോയൻഗുരിയിലെ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. നിരവധി യാത്രക്കാർക്ക് പരിക്കുകൾ സംഭവിച്ചതായാണ് സൂചന. ട്രെയിനിന്റെ 12 ബോഗികൾ അപകടത്തിൽപ്പെട്ടതായി റെയിൽവേ വ്യക്തമാക്കി.

പട്നയിൽ നിന്നും വരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ബോഗികൾ തമ്മിൽ കൂട്ടിയിടിച്ചതിന് ശേഷം മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ ഒരാൾ പറഞ്ഞു. ബംഗാളിലെ വടക്കൻ പ്രദേശമായ മൈനാഗുരിയിലാണ് അപകടം സംഭവിച്ച ഡോമോഹാനി സ്ഥിതി ചെയ്യുന്നത്.