കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞാഴ്ച മുതലാണ് സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്
ഇന്നലെ 23,989 പേർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ചെന്നൈയിൽ മാത്രം 8963 കേസുകൾ റിപ്പോർട്ട് ചെയ്തു. 15.3 ശതമാനമാണ് സംസ്ഥാനത്തെ ടിപിആർ. രാത്രികാല കർഫ്യൂ ജനുവരി 31 വരെയും നിയന്ത്രണങ്ങളുടെ ഭാഗമായി നീട്ടിയിട്ടുണ്ട്.