കേന്ദ്ര സഹമന്ത്രി വി മുരളീധരന് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലേക്ക് പോകുന്നതിനായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് പോസിറ്റീവായത്. കൊവിഡ് പോസിറ്റീവായ മന്ത്രിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നുബംഗളൂരുവിലേക്ക് പോവാൻ നിശ്ചയിച്ചിരുന്നത്. കൊവിഡ് പോസ്റ്റീവായതിനെ തുടർന്നു അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.

Read More

ബംഗളൂരുവിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു; മൂന്ന് പേരെ തിരിച്ചറിഞ്ഞു

  ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്കടുത്ത് നടന്ന വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഐടി ജീവനക്കാരാണ് ഇവർ. കാറിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഒന്നിന് പുറകെ ഒന്നൊന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വാഗണർ കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. കോഴിക്കോട് സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ മുഹമ്മദ് ഫാദിൽ, ആദർശ്, കൊച്ചി സ്വദേശി ശിൽപ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്….

Read More

ഒമിക്രോണ്‍ വ്യാപനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനൊരുങ്ങി സംസ്ഥാനങ്ങൾ

  ന്യൂഡൽഹി: ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് രാജ്യത്ത് വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ അടച്ചിടാനൊരുങ്ങി സംസ്ഥാനങ്ങൾ. ബീഹാറിലും അസമിലും ഒഡീഷയിലുമാണ് വിദ്യഭ്യാസ സ്ഥാപങ്ങള്‍ അടച്ചിടുന്നത്. ബീഹാറില്‍ ജനുവരി 21 വരെയും അസമില്‍ ജനുവരി 30 വരെയും ഒഡീഷയില്‍ ഫെബ്രുവരി ഒന്ന് വരെയും സ്‌കൂളുകളും കോളേജുകളും അടച്ചിടും. രാജ്യത്ത് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മുംബൈയില്‍ മാത്രം 20,000 കേസുകള്‍…

Read More

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തതാണ്: മമത ബാനർജി

  കൊല്‍ക്കത്ത: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതി വളരെക്കാലം മുന്‍പേ ബംഗാള്‍ സര്‍ക്കാര്‍ നടത്തിയതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനസര്‍ക്കാരുകള്‍ വിഭാവനം ചെയ്യുകയും നടത്തുകയും ചെയ്ത പല പദ്ധതികളുടെയും ക്രെഡിറ്റ് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുക്കുന്നു എന്ന പ്രതിപക്ഷപാര്‍ട്ടികളുടെ വാദമുയര്‍ത്തി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു മമതയുടെ വിമര്‍ശനം. കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ക്യാംപസ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന്റെ വേദിയിലായിരുന്നു സംഭവം. നരേന്ദ്ര മോദി ദല്‍ഹിയില്‍ നിന്നും ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍…

Read More

ലക്ഷദ്വീപിൽ നിരോധനാജ്ഞ; കൊവിഡിനെ തടയാനെന്ന് വിശദീകരണം

ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ ആളുകൾ കൂട്ടം കൂടിയാൽ സിആർപിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ അസ്‌കർ അലി വ്യക്തമാക്കി. കൊവിഡ്, ഒമിക്രോൺ വ്യാപനം തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം നേരത്തെയും കൊവിഡ് സമയത്ത് ജില്ലാ കലക്ടർ ദ്വീപിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമാണിതെന്ന് വിമർശനമുയർന്നിരുന്നു.

Read More

തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവെച്ചു കൊന്നു

  തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിൽ പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചതായാണ് പോലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരം ചെങ്കൽപേട്ട് പോലീസ് സ്‌റ്റേഷന് സമീപം രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. കാർത്തിക്, മഹേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കൊലപാതകം നടന്ന ചെങ്കൽപേട്ട് മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ് പിയായി രണ്ട് ദിവസം മുമ്പാണ് എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് വെള്ളദുരൈ…

Read More

മൂന്നാം തരംഗത്തിൽ നടുങ്ങി രാജ്യം: 24 മണിക്കൂറിനിടെ 1,17,100 പേർക്ക് കൊവിഡ്

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നു. ഏറെക്കാലത്തിന് ശേഷം കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,17,100 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 28 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 302 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. 30,836 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ കൊവിഡ് മരണം 4,83,178 ആയി ഉയർന്നു. ഇതിനോടകം രോഗമുക്തി നേടിയത് 3,43,71,845 ആണ്. നിലവിൽ…

Read More

കാശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

  ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. സോൽവ ക്രൽപോറ ചദൂര ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സൈന്യത്തിന്റെ പതിവ് പട്രോളിംഗിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടി നടത്തി.

Read More

കൊവിഡ് വ്യാപനം അതിരൂക്ഷം: ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. നാല് മണിക്ക് വെർച്വൽ യോഗമാണ് നടക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും അറുപത് വയസ്സിന് മുകളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും പത്താം തീയതി മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുന്നതിന് മുന്നോടിയായാണ് യോഗം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഇത് തൊണ്ണൂറായിരവും ബുധനാഴ്ച 56,0000 കേസുകളുമായിരുന്നു. ഓരോ ദിവസവും കൊവിഡ് പ്രതിദിന കേസുകളിൽ വൻ…

Read More

എയർ ഇന്ത്യയെ ടാറ്റയ്ക്ക് വിൽക്കാൻ കോടതി അനുവദിച്ചു; അഴിമതി ആരോപിച്ച ബിജെപി നേതാവിന്റെ ഹർജി തള്ളി

  ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരായ ബിജെപി നേതാവിന്റെ ഹർജി തള്ളി. സുബ്രഹ്മണ്യം സ്വാമി വിൽപ്പനയ്ക്ക് എതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ്  ബെഞ്ച് തള്ളിയത്. എയർ ഇന്ത്യ ഓഹരി വില്പന നിയമവിരുദ്ധവും അഴിമതിയും ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധവുമെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വാദം. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎൻ പാട്ടീൽ, ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജനുവരി നാലിന് കേസിൽ…

Read More