പാർലമെന്റിലും ഭീതി പടർത്തി കോവിഡ്; 402 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു

 

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിസന്ധി സൃഷ്ടിച്ച് 400ലേറെ പാർലമെന്റ് ജീവനക്കാർക്ക് കോവിഡ്. ആകെ 1,409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗികവൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്.

ഈ മാസം നാലുമുതൽ കഴിഞ്ഞ ദിവസം വരെയാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് സർക്കാർവൃത്തം അറിയിച്ചു. ഇവരെ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ഒമിക്രോൺ സ്ഥിരീകരിക്കാനായി ഇവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്. ബാക്കിയുള്ള ജീവനക്കാരോട് കോവിഡ് മുൻകരുതലെടുക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.