24 മണിക്കൂറിനിടെ രാജ്യത്ത് 1.79 ലക്ഷം പേർക്ക് കൂടി കൊവിഡ്; 146 പേർ മരിച്ചു

 

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് നാല് ലക്ഷം പിന്നിടുന്നത്.

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായി. 24 മണിക്കൂറിനിടെ 146 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗമുക്തി ശതമാനം 96.62 ആയി കുറഞ്ഞു. ടിപിആർ 13.29 ശതമാനമായി. 4033 പേർക്കാണ് ഇതിനോടകം ഒമിക്രോൺ ബാധിച്ചത്.

മഹാരാഷ്ട്രയിൽ ഇന്നലെ 44,388 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുപിയിൽ 7695 പേർക്കും കേരളത്തിൽ ആറായിരത്തിലധികം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. യുപിയിൽ കഴിഞ്ഞാഴ്ചയെ അപേക്ഷിച്ച് 13 മടങ്ങ് വർധനവാണ് കൊവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. ഡൽഹിയിൽ 22751 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.