യോഗിയെ എതിർക്കാൻ ചന്ദ്രശേഖർ ആസാദ്; യോഗിയുടെ മണ്ഡലത്തിൽ തന്നെ മത്സരിക്കും
യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ യോഗിക്ക് എതിർ സ്ഥാനാർഥിയായി വരുമെന്നാണ് ആസാദിന്റെ പ്രഖ്യാപനം. യുപിയിലെ ദളിത് ഐക്കണായ ആസാദിന്റെ വരവോടെ ഗോരഖ്പൂരിലെ മത്സരം കടുക്കുമെന്നുറപ്പാണ് ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ യോഗി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ബിജെപി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യോഗിക്ക് എതിരായി താൻ നിൽക്കുമെന്ന് ആസാദും വ്യക്തമാക്കുകയായിരുന്നു. ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി മത്സരിക്കാനൊരുങ്ങുന്നത്. ആസാദിന്റെയും ആദ്യ…