യുവാക്കളുടെ ജീവിതം താളം തെറ്റുന്നതിനു പിന്നില്‍ തെറ്റായ അറിവുകളും മയക്കുമരുന്നും: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം യുവാക്കളുടേയും ജീവിതം താളം തെറ്റുന്നതിനു പിന്നില്‍ മദ്യവും മയക്കുമരുന്നും തെറ്റായ അറിവുകളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന എന്‍സിസി കേഡറ്റുകളുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ധാരാളം അറിവ് നമുക്ക് ലഭിക്കുന്നുണ്ട്. ഇത് ലോകത്ത് തന്നെ വലിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ ഇത് പലരും ദുര്‍വിനിയോഗം ചെയ്യുകയാണ്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ ഇതിനിരയാകരുത്. തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവ് അവര്‍ക്കുണ്ട്. അമിതമായ…
