രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനവിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,434 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ 16 ശതമാനത്തിൽ നിന്ന് 19.5 ശതമാനമായി ഉയർന്നു.
573 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 3,06,357 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 22,02,472 ആയി ഉയർന്നു. അതേസമയം രാജ്യത്ത് ഇതിനോടകം 163.58 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.