കത്തിക്കുത്ത് കേസിലെ പ്രതിയെ തേടി പോലീസ് വീട്ടിലെത്തി; കണ്ടത് ടെറസിലെ കഞ്ചാവ് കൃഷിയും

 

കത്തിക്കുത്ത് കേസിലെ പ്രതിയെ തേടി വീട്ടിലെത്തിയ പോലീസ് കണ്ടത് ടെറസിലെ കഞ്ചാവ് കൃഷി. യുവാവിനെ പോലീസ് കൈയോടെ പിടികൂടുകയും ചെയ്തു. തിരുവനന്തപുരം വഴിച്ചാൽ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. കത്തിക്കുത്ത് കേസിലെ രണ്ടാം പ്രതിയാണ് ശ്രീജിത്ത്

കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ശ്രീജിത്തിന്റെ വീട്ടിൽ പോലീസ് പരിശോധനക്കെത്തിയത്. ഇതിനിടെയാണ് ടെറസിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി പോലീസ് കണ്ടെത്തിയത്. നിലവിൽ ശ്രീജിത്തിന്റെ പേരിൽ രണ്ട് കേസുകളായി.