ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിപ്പരുക്കേൽപ്പിച്ചു

 

ആലപ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ചു. വളനാട് ലോക്കൽ കമ്മിറ്റി അംഗം ടി സി സന്തോഷിനെയാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംഭവത്തിൽ രണ്ട് ബിഎംഎസ്, ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി. കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.