കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനത്തിനായി വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്ന് മുതൽ 9 വരെ ക്ലാസുകളുടെ ഓൺലൈൻ പഠനം, 10, 11, 12 ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷൻ പുരോഗതി എന്നിവ യോഗം ചർച്ച ചെയ്യും
ഡിഡി, ആർ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഫെബ്രുവരി പകുതിയോടെ കൊവിഡ് വ്യാപനത്തിൽ കുറവുണ്ടാകുമെന്ന് വിദദഗ്ധർ അഭിപ്രായപ്പെടുന്നതിനാൽ പരീക്ഷാ തീയതി മാറ്റേണ്ടതില്ലെന്നാണ് കഴിഞ്ഞ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചത്. ഒന്ന് മുതൽ 9 വരെ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് ഓൺ ലൈൻ സംവിധാനത്തിൽ നടത്താനും തീരുമാനിച്ചിരുന്നു. ഫെബ്രുവരി രണ്ടാംവാരം ഇത് തുടരണമോയെന്നും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും