രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,33, 47,325 ആയി ഉയർന്നു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളിലേറെയും കേരളത്തിൽ നിന്നുള്ളതാണ്. കേരളത്തിൽ ഇന്നലെ 17,681 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
431 പേർ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 4,43,928 ആയി ഉയർന്നു. 38,303 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം രോഗമുക്തി നേടിയവരുടെ എണ്ണം 3,25,60,474 ആയി ഉയർന്നു. നിലവിൽ 3,42,923 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ മാത്രം 64.51 ലക്ഷം ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇതുവരെ 76.57 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.