സിനിമാ തീയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

 

സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന് മന്ത്രി സജി ചെറിയാൻ. കൊവിഡ് വ്യാപന തോത് കുറഞ്ഞാലേ തീയേറ്ററുകൾ തുറക്കാനാകു. തിയേറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത നാല് മാസത്തേക്കു കൂടി തീയേറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബർ വരെയെങ്കിലും കാത്തിരിക്കണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഓണത്തിന് മുൻപ് തീയേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾ സർക്കാരിനെ സമീപിച്ചിരുന്നു.