ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാൽ സിനിമാ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് മന്ത്രി സജി ചെറിയാൻ. ടിപിആർ എട്ട് ശതമാനമെങ്കിലുമായാൽ തീയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
തീയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും തീയറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്നും ഫിയോക് പറഞ്ഞിരുന്നു.