തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുന്നു. ജൂണ്‍ 13ന് ശേഷം ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തി. രോഗ വ്യാപനം കൂടിയ ജില്ലകളില്‍ ഇന്ന് കൂട്ട പരിശോധന നടത്താനാണ് തീരുമാനം.
കേസുകള്‍ കൂടുന്നത് കണക്കിലെടുത്താണ് ഇന്ന് മൂന്ന് ലക്ഷം പരിശോധന നടത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിലുള്ള ജില്ലകളിലാണ് കൂട്ട പരിശോധന. രോഗവ്യാപനം ഉയര്‍ന്ന് നില്‍ക്കുന്ന കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ കോവിഡ് പ്രതിരോധത്തിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
അതേസമയം ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 1,28, 000 കടന്നു. ഈ മാസം 15 മുതല്‍ ഇന്നലെ വരെയുള്ള ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ 11.33 ആണ്. കഴിഞ്ഞ ദിവസങ്ങളിലെ ഇളവുകളുടെ പശ്ചാത്തലത്തില്‍ വരും ദിവസവും രോഗവ്യാപനം ഉയരും. പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍