ടിവി സീരിയലുകള്‍ക്ക് സെൻസറിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ

ടിവി സീരിയലുകള്‍ക്ക് സെൻസറിംഗ് ഏര്‍പ്പെടുത്തുന്ന വിഷയം പരിഗണനയിലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടെലിവിഷൻ സീരിയലുകളില്‍ അന്ധവിശ്വാസവും, അശാസ്ത്രീയവും, പുരോഗമന വിരുദ്ധവുമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ഒരുപോലെ കാണുന്നവയാണ് ടെലിവിഷൻ സീരിയലുകള്‍. വിഷയം ഗൗരവകരമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളം ലോകത്തിന് മാതൃകയായ സംസ്ഥാനമാണ്. അന്ധവിശ്വാസങ്ങളും, ജാതിബോധവും , മതഭ്രാന്ത്രും രാജ്യത്തെ വര്‍ഗീയ ശക്തികളെ വളരാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്ഫോം കൊണ്ടുവരാനും സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് കൊണ്ടുവരുന്ന കാര്യവും ആലോചനയിലാണെന്ന് സജി ചെറിയാൻ പറഞ്ഞു.