തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റും മാധ്യമം തിരുവനന്തപുരം യൂനിറ്റ് ന്യൂസ് എഡിറ്ററുമായ കെപി റെജിയുടെ ഭാര്യ ഡോ. ആഷ ശിവരാമന്‍(41) നിര്യാതയായി. റാന്നി മക്കപ്പുഴ അപ്‌സരയില്‍ റിട്ട.എഇഒ സികെ ശിവരാമന്റെയും ശ്രീദേവിയുടേയും മകളാണ്. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഏറെക്കാലമായി അര്‍ബുദ രോഗത്തിനും ചികില്‍സിയിലായിരുന്നു.
പെരിന്തല്‍മണ്ണ അല്‍ ശിഫ, കോഴിക്കോട് ജെഡിറ്റി, കൊട്ടാരക്കര വിജയ കോളജുകളിലും കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രിയില്‍ അസോസിയേറ്റ് പ്രഫസറായിരുന്നു. മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് റീഹാബിലിറ്റേഷന്‍ നഴ്‌സിങില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. കഴക്കൂട്ടം സൈനിക സ്‌കൂള്‍ വിദ്യാര്‍ഥി ദേവനന്ദന്‍ മകനാണ്. സഹോദരങ്ങൾ: ഹരികൃഷ്ണൻ (കൊണ്ടിനെന്റൽ, ബംഗളൂരു), അഭ (ഒറക്കിൾ, ബംഗളൂരു)