ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ അഞ്ചുകോടിയോളം ഡോസ് തയ്യാറാക്കിയതായി പുണെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട്. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നതോടെ ഇവ ഉപയോഗിച്ചു തുടങ്ങും.വാക്‌സിന്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നതായി ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ. അദാര്‍ പുനാവാലാ പറഞ്ഞു. സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കും വാക്‌സിന്‍ നിര്‍മാണം. മാര്‍ച്ചോടെ 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
The Best Online Portal in Malayalam