പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത:രജിസ്ട്രേഷന്‍ ജനുവരി ഒന്നു മുതല്‍
പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സുകളിലേക്ക് 2021 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താം തരത്തിന് 17 വയസ്സും, ഹയര്‍ സെക്കന്‍ഡറിക്ക് 22 വയസ്സും പൂര്‍ത്തിയാകണം. സമ്പര്‍ക്ക പഠന ക്ലാസുകള്‍ ഞായറാഴചകളിലാണ് നടക്കുക. രജിസ്റ്റര്‍ ചെയ്യുന്നതിനായി മുനിസിപ്പില്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രം പ്രേരക്മാരുമായി ബന്ധപ്പെടുക. ഫോണ്‍ 04936 202091, 8281175355.