ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ കവർന്ന കേസിലെ മുഖ്യപ്രതി ബംഗളൂരുവിൽ പിടിയി. കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസാണ് പിടിയിലായത്. രണ്ട് മാസത്തിനിടെയാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഒന്നര കോടിയിലേറെ രൂപ തട്ടിയത്.
മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് മാത്രം 85 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. തൃശ്ശൂരിൽ മൂന്ന് പേരുടെ അക്കൗണ്ടുകളിൽ നിന്ന് 83.75 ലക്ഷം രൂപ നഷ്ടപ്പെട്ടു. ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകായണ് സംഘം ആദ്യം ചെയ്യുന്നത്. തുടർന്ന് ഐഡിയും പാസ് വേഡും സ്വന്തമാക്കും. പിന്നീട് ഫോണിലേക്ക് വരുന്ന ഒടിപി നമ്പർ ശേഖരിച്ചാണ് പണം കവരുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ സംഘം ബംഗളൂരുവിൽ വലിയ ഓപറേഷന് തയ്യാറെടുക്കുകയായിരുന്നു. കേരളത്തിൽ കൂടുതൽ പേരുടെ പണം സംഘം തട്ടിയതായാണ് സൂചന.