രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിപക്ഷ പാർട്ടികളുടെ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. വിജയ് ചൗക്കിലേക്കാണ് കൂറ്റൻ പ്രതിഷേധ റാലി നടന്നത്.
പെഗാസസ് ഫോൺ ചോർത്തൽ, കാർഷിക നിയമം തുടങ്ങിയവക്കെതിരെ പ്രതിഷേധിച്ചാണ് റാലി നടന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമായിരുന്നു റാലി. പാർലമെന്റിൽ വെച്ച് പ്രതിപക്ഷത്തിന് സംസാരിക്കാനുള്ള അവസരം പോലും സർക്കാർ നൽകുന്നില്ല. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് രാഹുൽ പറഞ്ഞു
പാർലമെന്റ് സമ്മേളനം അവസാനിച്ചിരിക്കുന്നു. എന്നാൽ അറുപത് ശതമാനത്തോളം വിഷയങ്ങളും ഇനിയും ചർച്ച ചെയ്തിട്ടില്ല. രാജ്യത്തിന്റെ ശബ്ദം തകർക്കുകയും അപമാനിക്കപ്പെടുകയും ചെയ്തു. ഇന്നലെ വനിതാ എംപിമാർക്ക് നേരെ നടന്ന കയ്യേറ്റം ജനാധിപത്യത്തിന് നേരെയുള്ളതാണ്. ഈ നിൽപ്പ് പാക്കിസ്ഥാൻ ബോർഡറിൽ നിൽക്കുന്ന പോലെ തോന്നുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു