ഡോളർ കടത്ത് ആരോപണം: മുഖ്യമന്ത്രി സഭയിൽ നിരപരാധിത്വം തെളിയിക്കണമായിരുന്നുവെന്ന് വി ഡി സതീശൻ

 

ഡോളർ കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ തന്റെ നിരപരാധിത്വം തെളിയിക്കണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറുപടി ഇല്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരുന്നതെന്നും സതീശൻ പറഞ്ഞു

പ്രതികൾ മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ മൊഴി തെളിവായി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സോളാർ കേസിൽ പ്രതി സരിത എസ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തതെങ്കിൽ പിണറായി വിജയനെതിരെയും കേസെടുക്കണമെന്നും സതീശൻ പറഞ്ഞു