ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്.
കോൺസുൽ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളർ കടത്തിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. മുൻ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർക്കും ഈ ഇടപാടുകളിൽ പങ്കുണ്ട്. കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി പ്രകാരം കസ്റ്റംസ് പറയുന്നു