ഒളിമ്പിക് മെഡൽ ജേതാവിനെ അഭിനന്ദിക്കാനായി മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിലെത്തി

ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് ശ്രീജേഷിന്റെ കിഴക്കമ്പലത്തുള്ള വീട്ടിൽ മമ്മൂട്ടി എത്തിയത്. ഒളിമ്പിക്‌സ് മെഡൽ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു.

നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിലെത്തയിത്.