ഒളിമ്പിക്‌സിലെ വെങ്കൽ മെഡൽ കൊവിഡ് പോരാളികൾക്ക് സമർപ്പിക്കുന്നുവെന്ന് ഇന്ത്യൻ ഹോക്കി ടീം നായകൻ മൻപ്രീത് സിംഗ്. കൊവിഡിനെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികൾക്കും തങ്ങൾക്ക് കൊവിഡ് ബാധിക്കാതിരിക്കാൻ പോരാടിയവർക്കും മെഡിൽ സമർപ്പിക്കുന്നതായി മത്സരശേഷം മൻപ്രീത് പറഞ്ഞു
2016ലെ വെങ്കല മെഡൽ ജേതാക്കളായ ജർമനിയെ 5-4 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 1980ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഹോക്കിയിൽ ഒളിമ്പിക് മെഡൽ നേടുന്നത്. 1-3ന് പുറകിൽ നിന്ന ശേഷമാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. അവസാന സെക്കൻഡിലെ പെനാൽറ്റി കോർണർ അടക്കം തടുത്തിട്ട മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് മെഡൽ നേടിക്കൊടുത്തത്.