മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒത്തുതീർപ്പാക്കാനാണെന്ന് സതീശൻ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസ് മുന്നോട്ടു വെച്ച് സ്വർണക്കടത്ത് കേസ് ഒത്തുതീർക്കാനാണ് മുഖ്യമന്ത്രിയുടെ സ്രമം
കുഴൽപ്പണ കേസിൽ അന്വേഷണം പ്രഹസനമാണെന്ന് ഹൈക്കോടതി പറയാതെ പറഞ്ഞു. കേസിൽ നിഗൂഢതകൾ ബാക്കിവെച്ചിരിക്കുകയാണ് അന്വേഷണ സംഘം. കൊടകര കുഴൽപ്പണ കേസും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും വെച്ച് വില പേശുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിക്ക് പോയത്.
വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികൾക്ക് ആനുകൂല്യം നൽകുന്ന കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു.