Headlines

രാജ്യം പിന്തുടരുന്നത് അംബേദ്കറുടെ തുല്യതാനയമെന്ന് രാഷ്ട്രപതി; ബജറ്റ് സമ്മേളനത്തിന് തുടക്കം

  പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. നാളെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്ത 25 വർഷത്തെ വികസനമാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി പറഞ്ഞു. വാക്‌സിൻ നിർമാണത്തിൽ രാജ്യം നേട്ടമുണ്ടാക്കി. മുതിർന്ന പൗരൻമാരിൽ 90 ശതമാനം പേർക്കും വാക്‌സിൻ നൽകി. കൗമാരക്കാരുടെ വാക്‌സിനേഷനും സമയബന്ധിതമായി നടപ്പാക്കുകയാണ്. കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി. ആയുഷ്മാൻ ഭാരത് കാർഡ് ന്യായമായ ചികിത്സ ഉറപ്പാക്കി. അംബേദ്കറുടെ തുല്യതാ…

Read More

24 മണിക്കൂറിനിടെ 2.09 ലക്ഷം പേർക്ക് കൊവിഡ്; 959 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 25,000ത്തിലേറെ കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 2.34 ലക്ഷം പേർക്കായിരുന്നു കൊവിഡ് ബാധ പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം 19 ശതമാനം കുറഞ്ഞപ്പോൾ മരണസംഖ്യ ഉയരുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 959 മരണമാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 41 ശതമാനമായി ഉയർന്നു. 2,62,628 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക്…

Read More

കാൺപൂരിൽ ഇലക്ട്രിക് ബസ് വാഹനങ്ങളിലേക്കും വഴിയാത്രക്കാരിലേക്കും പാഞ്ഞുകയറി; ആറ് മരണം

  യുപി കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് കാൽനട യാത്രികരിലേക്ക് പാഞ്ഞുകയറി ആറ് പേർ മരിച്ചു. ടാറ്റ് മിൽ ക്രോസ് റോഡിന് സമീപം തിങ്കളാഴ്ച പുലർച്ചെയോടെയാണ് അപകടം. 12 പേർക്ക് അപകടത്തിൽ പരുക്കേറ്റു അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു. മൂന്ന് കാറുകളും നിരവധി ബൈക്കുകളും ബസ് തകർത്തു. പിന്നാലെ ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ട്രക്കിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ബസിന്റെ ഡ്രൈവർ അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു….

Read More

പെഗാസസ്: അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി

  ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസുമായി ഇന്ത്യ നടത്തിയ ഇടപാടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ  എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്നാണ് അഭിഭാഷകനായ എംഎല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ അപേക്ഷിച്ചിരിക്കുന്നത്. മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധ ഇടപാടുകള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.2017ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ പെഗാസസ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും പറയുന്നു….

Read More

ഗാന്ധിയുടെ ആശയങ്ങൾ ജനകീയമാക്കാനുള്ള കൂട്ടായ പരിശ്രമത്തിലാണെന്ന് പ്രധാനമന്ത്രി

  രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 74ാം ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിയുടെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള കൂട്ടായ ശ്രമമാണ് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാപ്പുവിനെ അദ്ദേഹത്തിന്റെ പുണ്യതിഥിയിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമമാണിത്. രക്തസാക്ഷി ദിനത്തിൽ നമ്മുടെ രാഷ്ട്രീയത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാൻമാർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എക്കാലവും സ്മരിക്കപ്പെടുമെന്നും മോദി ട്വീറ്റ് ചെയ്തു മഹാത്മാ ഗാന്ധി ഓരോ ഭാരതീയന്റെയും…

Read More

24 മണിക്കൂറിനിടെ 2.34 ലക്ഷം പേർക്ക് കൂടി കൊവിഡ്; 893 മരണം

  രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.50 ശതമാനമായി കുറഞ്ഞു അതേസമയം മരണനിരക്ക് ഉയരുന്നത് ആശങ്കക്ക് വഴിവെക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 893 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,52,784 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 18,84,937 പേരാണ് സജീവരോഗികളുടെ എണ്ണത്തിൽ ഇന്നലത്തെ അപേക്ഷിച്ച് 1.19 ലക്ഷത്തിന്റെ കുറവുണ്ട്. രാജ്യത്ത് ഇതിനോടകം 165.70 കോടി ഡോസ് വാക്‌സിൻ വിതരണം…

Read More

ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ

  ന്യൂഡൽഹി: ആധാർ, പാൻ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാർഡുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നിർദേശം. എല്ലാം ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഐഡി കാർഡ് (ഫെഡറേറ്റഡ് ഡിജിറ്റൽ ഐഡന്റിറ്റീസ്) നടപ്പിലാക്കാൻ ഐടി മന്ത്രാലയം കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. മറ്റു ഐഡികളുമായി ബന്ധമുള്ള യുണീക് ഐഡി കാര്‍ഡ് ആയിരിക്കുമിത്. ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസാണ് ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച കരട് തയ്യാറായതായി…

Read More

കാശ്മീരിൽ ഏറ്റുമുട്ടൽ: ജെയ്‌ഷെ കമാൻഡർ അടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചു

  ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ബുദ്ഗാമിലുമാണ് ഏറ്റുമുട്ടൽ നടന്നത്. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സഹീദ് വാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. 12 മണിക്കൂറിലേറെയായി ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഒരു ജെയ്‌ഷെ കമാൻഡറും ഒരു പാക് സ്വദേശിയും മൂന്ന് പ്രാദേശിക ഭീകരരുമാണ് കൊല്ലപ്പെട്ടത്.

Read More

ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയായി; രാജ്യം മൂന്നാം വ്യാപനത്തിൽ

  ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വർഷം. പതിയെ ആരംഭിച്ച് രാജ്യത്തെ നിശ്ചലമാക്കുന്ന തരത്തിലേക്ക് വൈറസ് പടർന്നു. രണ്ട് വർഷത്തിനപ്പുറം പല രീതിയിൽ രൂപാന്തരം പ്രാപിച്ച കൊവിഡ് വൈറസിനെ പിടിച്ചുകെട്ടാനുള്ള നടപടികൾ ഊർജിതമാക്കുകയാണ് ആരോഗ്യരംഗം. 2020 ജനുവരി 20നാണ് രാജ്യത്ത് ആദ്യമായി ഒരു കൊവിഡ് കേസ് സ്ഥിരീകരിക്കുന്നത്. കേരളത്തിലായിരുന്നുവിത്. വിദേശത്ത് നിന്നെത്തിയവരിലും അവരുമായി സമ്പർക്കം പുലർത്തിയവരിലും മാത്രമായി നിന്ന വൈറസ് വ്യാപനം പിന്നീട് രാജ്യമൊന്നാകെ പടർന്നു. 519 കേസുകളും ഒമ്പത് മരണവും മാത്രമുള്ളപ്പോഴാണ് 2020 മാർച്ച്…

Read More

ആം ആദ്മി അധികാരത്തിലെത്തിയാൽ ഡല്‍ഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും നല്‍കും: അരവിന്ദ് കെജ്‌രിവാള്‍

ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബിലെ ജലന്ധറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാതില്‍പ്പടി സേവനവും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും പഞ്ചാബില്‍ പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്നും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു. മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും എന്നാല്‍ അത് ആരെയും ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടാകരുതെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഓരോ വ്യക്തിയുടെയും സ്വകാര്യതയുടെ ഭാഗമാണ് മതം. ഓരോരുത്തര്‍ക്കും…

Read More