ബംഗാളിലെ മെഡിക്കൽ കോളജ് കൊവിഡ് വാർഡിൽ തീപിടിത്തം; ഒരു രോഗി മരിച്ചു
പശ്ചിമ ബംഗാളിലെ ബർദ്വാൻ മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിലുണ്ടായ തീപിടിത്തത്തിൽ ഒരു രോഗി മരിച്ചു. ബർദ്വാൻ സ്വദേശിനി സന്ധ്യാറോയി(60) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട രോഗികളുടെ ബന്ധുക്കൾ തീ അണയ്ക്കാൻ ശ്രമിക്കുകയും പിന്നാലെ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചു.