കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ബജറ്റ് പ്രസംഗത്തിന് മുമ്പായി ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ധനകാര്യ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കരാദ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ധനമന്ത്രിക്കൊപ്പമുണ്ടായിരുന്നു
ഇതിന് പിന്നാലെ ബജറ്റിന് അംഗീകാരം നൽകാനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് യോഗം ചേർന്നു. മന്ത്രിസഭ ബജറ്റിന് അംഗീകാരം നൽകി. ഇതിന് ശേഷമാണ് ധനമന്ത്രി പാർലമെന്റ് ഹാളിലേക്ക് എത്തിയത്. ജനുവരി 31ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. സാമ്പത്തിക സർവേ ഇന്നലെ പാർലമെന്റിന് മുന്നിൽ വെച്ചിരുന്നു.