നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം മഞ്ഞളാംകുഴി അലി എംഎല്‍എ
മലപ്പുറം; നിര്‍മ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ ആവശ്യപ്പെട്ടു. ലെന്‍സ്‌ഫെഡ് മലപ്പുറം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡണ്ട് നൗഷാദ് പാണക്കാട് അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി .നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ലാ സെക്രട്ടറി കെ ബി സജി, ജില്ലാ ട്രഷറര്‍ ഷിബുകരിയക്കോട്ടില്‍, മലപ്പുറം നഗരസഭ പ്രതിപക്ഷ നേതാവ് ഒ…