തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. അനിൽകുമാർ, സിന്ധു ദമ്പതികളുടെ മകൻ ഗോകുൽ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
സഹോദരങ്ങൾ തമ്മിൽ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിശദീകരണം. നെയ്യാറ്റിൻകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു .