വാവാ സുരേഷിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

 

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാൻ നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിഞ്ഞതായും അദ്ദേഹത്തിന് സൗജന്യ ചികിത്സ നൽകുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ മൂന്നുദിവസമായി പ്രദേശത്ത് ഭീഷണിയുയർത്തിയ മൂർഖൻ പാമ്പിനെ പിടികൂടാനാണ് വാവാ സുരേഷ് എത്തിയത്.