സിപിഎം എതിർത്തു; ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി
ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ പരിഗണിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി. സിപിഎം എംപിമാർ എതിർപ്പ് ഉന്നയിച്ച് കത്ത് നൽകിയതോടെയാണ് രാജസ്ഥാനിൽ നിന്നുള്ള എംപി കിരോഡിലാൽ മീണ ബിൽ അവതരിപ്പിക്കുന്നത് മാറ്റിയത്. ഏകീകൃത സിവിൽ കോഡിന്റെ സാധ്യത പരിശോധിക്കാൻ കേന്ദ്രം നിയമ കമ്മീഷനോട് ആവശ്യപ്പെട്ടേക്കും ഇത് മൂന്നാം തവണയാണ് ഏകീകൃത സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാതെ മാറ്റുന്നത്. രാജ്യത്തെ മതസൗഹാർദം തകർക്കുന്നതാകും ബില്ലെന്ന് എളമരം കരീം നൽകിയ കത്തിൽ പറയുന്നു. കോടതി വിധികളെ കുറിച്ച്…