Headlines

24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1059 മരണം

  രാജ്യത്ത് കൊവിഡ് തീവ്രത അവസാനിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വർധനവ് ഒന്നര ലക്ഷത്തിൽ താഴെയെത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് വർധനവിൽ 14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1059 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 5,01,114 ആയി ഉയർന്നു. നിലവിൽ 13,31,648 പേരാണ്…

Read More

കാറിൽ തനിയെ യാത്ര ചെയ്യുന്നവർക്ക് മാസ്‌ക് ധരിക്കേണ്ട; ഡൽഹി സർക്കാർ തീരുമാനം കോടതി ഇടപെടലിന് പിന്നാലെ

  കാറിൽ തനിയെ ആണ് യാത്ര ചെയ്യുന്നതെങ്കിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡൽഹി സർക്കാർ. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളിൽ ചിലത് വിചിത്രമാണെന്ന ഡൽഹി കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം കാറിൽ തനിയെ യാത്ര ചെയ്ത ആൾക്ക് മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറിൽ അമ്മയ്‌ക്കൊപ്പമിരുന്ന് ചായ കുടിക്കുന്നതിനായി മാസ്‌ക് താഴ്ത്തിയ ആൾക്ക് പിഴയിട്ടതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ഇത്തരം വിചിത്രമായ നിയന്ത്രണങ്ങൾ പിൻവലിച്ചുകൂടേയെന്ന് കോടതി ചോദിച്ചിരുന്നു. ഡൽഹിയിൽ സ്‌കൂളുകൾക്കും കോളജുകൾക്കും…

Read More

സിൽവർ ലൈനിന് അന്തിമാനുമതി നൽകിയിട്ടില്ല: ഭൂമിയേറ്റെടുക്കരുതെന്ന് റെയിൽവെ മന്ത്രി

  സില്‍വര്‍ലൈന്‍ പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ലെന്നും ഭൂമിയേറ്റെടുക്കരുതെന്നും റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. കെ റെയിൽ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ റെയിൽവേ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നൽകിയത്. പദ്ധതിയുടെ ഡിപിആർ ഇപ്പോഴും റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. ഡിപിആറിന് ഇപ്പോഴും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ഡിപിആറിന് അനുമതി നൽകാത്തതിനാല്‍ സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നും സത്യവാങ്മൂലത്തിൽ…

Read More

ഒവൈസിക്ക് നേരെയുണ്ടായ വെടിവെപ്പ്; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ

  യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നോയിഡ സ്വദേശി സച്ചിൻ, സഹരാൻപൂർ സ്വദേശി ശുഭം എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാമജന്മഭൂമിയെക്കുറിച്ചും ഒരു വിഭാഗത്തെക്കുറിച്ചും ഒവൈസി നടത്തിയ പരാമർശങ്ങളിൽ സച്ചിനും ശുഭവും അസ്വസ്ഥരായിരുന്നുവെന്ന് എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും എഡിജിപി പറഞ്ഞു ഒവൈസിയുടെയും സഹോദരൻ അക്ബറുദ്ദീന്റെയും പരാമർശങ്ങളാണ് ഇവരെ ചൊടിപ്പിച്ചത്….

Read More

സിപിഎം എതിർത്തു; ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി

  ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ പരിഗണിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി. സിപിഎം എംപിമാർ എതിർപ്പ് ഉന്നയിച്ച് കത്ത് നൽകിയതോടെയാണ് രാജസ്ഥാനിൽ നിന്നുള്ള എംപി കിരോഡിലാൽ മീണ ബിൽ അവതരിപ്പിക്കുന്നത് മാറ്റിയത്. ഏകീകൃത സിവിൽ കോഡിന്റെ സാധ്യത പരിശോധിക്കാൻ കേന്ദ്രം നിയമ കമ്മീഷനോട് ആവശ്യപ്പെട്ടേക്കും ഇത് മൂന്നാം തവണയാണ് ഏകീകൃത സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാതെ മാറ്റുന്നത്. രാജ്യത്തെ മതസൗഹാർദം തകർക്കുന്നതാകും ബില്ലെന്ന് എളമരം കരീം നൽകിയ കത്തിൽ പറയുന്നു. കോടതി വിധികളെ കുറിച്ച്…

Read More

കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞു; സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും വീ​ണ്ടും തു​റ​ക്കു​ന്നു: ഓ​ഫീ​സു​ക​ൾ​ പൂർണ്ണമായും പ്ര​വ​ർ​ത്തി​ക്കാം

ന്യൂഡൽഹി: ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ വീ​ണ്ടും തു​റ​ക്കും. ഇ​ന്ന് ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​ച്ചിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളും ജി​മ്മു​ക​ളും തു​റ​ക്കാ​ൻ അ​നു​മ​തി​യാ​യി. ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ ആ​രം​ഭി​ക്കും. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ ക്ലാ​സെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. രാ​ത്രി ക​ർ​ഫ്യൂ​വി​ന്‍റെ ദൈ​ർ​ഘ്യം ഒ​രു മ​ണി​ക്കൂ​ർ കു​റ​ച്ചു. ഇ​നി​മു​ത​ൽ രാ​ത്രി 11 മു​ത​ൽ രാ​വി​ലെ 5 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. നേ​ര​ത്തെ രാ​ത്രി 10 മു​ത​ൽ ക​ർ​ഫ്യൂ ആ​രം​ഭി​ച്ചി​രു​ന്നു. ഓ​ഫീ​സു​ക​ൾ​ക്ക് 100 ശ​ത​മാ​നം…

Read More

24 മണിക്കൂറിനിടെ 1.49 ലക്ഷം പേർക്ക് കൂടി കൊവിഡ്; രാജ്യത്തെ കൊവിഡ് മരണം 5 ലക്ഷം കടന്നു

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന് ശക്തി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,394 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം പ്രതിദിന മരണനിരക്ക് വീണ്ടും ആയിരം കടന്നു. 24 മണിക്കൂറിനിടെ 1072 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം ഇതോടെ അഞ്ച് ലക്ഷം പിന്നിട്ടു. ഇതിനോടകം 5,00,055 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,19,52,712 ആയി ഉയർന്നു. നിലവിൽ 14,35,569 പേരാണ് കൊവിഡ് ബാധിച്ച്…

Read More

പഞ്ചാബ് അതിർത്തിമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു

  പഞ്ചാബ് അതിർത്തിമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു. ഫിറോസ്പൂർ സെക്ടറിലാണ് ഭീകരനെ കണ്ടെത്തിയത്. ഇന്ത്യൻ അതിർത്തിയിലൂടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ സൈനികർക്ക് നേരെ വെടിയുതിർ ത്തുകൊണ്ട് കടക്കാൻ ശ്രമിച്ചതോടെയാണ് ബി.എസ്.എഫ് തിരികെ വെടിയുതിർത്തത്. പഞ്ചാബ് അതിർത്തി വഴി നുഴഞ്ഞുകയറ്റവും മയക്കുമരുന്നു കടത്തുമാണ് പാക് ഭീകരർ നടത്താറുള്ളത്. ഡ്രോണുകൾ ഉപയോഗിച്ചിരുന്ന രീതികളും തുടരുന്നുണ്ട്. എന്നാൽ ജമ്മുകശ്മീർ പഞ്ചാബ് മേഖലയിലെ ഡ്രോണുകൾക്കെതിരെ റഡാർ സംവിധാനമടക്കം ഉപയോഗിച്ചുള്ള ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ നിലവിൽ ഡ്രോണുകളുടെ വരവ് ഇല്ലാതായെന്നും ബിഎസ്എഫ്…

Read More

ചാനലുകൾക്കെതിരായ നടപടിയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി

  ന്യൂഡൽഹി: ചാനലുകൾക്കെതിരായ നടപടിയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി. രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് അറുപത് ചാനലുകൾക്കെതിരെ നടപടി എടുത്തതെന്നാണ് വാർത്താ വിതരണ സഹമന്ത്രി എൽ മുരുകൻ രാജ്യ സഭയിൽ അറിയിച്ചത്. അതേസമയം, മലയാളം വാർത്താ ചാനലായ മീഡിയാ വണ്ണിന്റെ വിലക്ക് കേരളത്തിൽ നിന്നുള്ള എം പിമാർ പാർലമെന്റിൽ ഉന്നയിച്ചു. വിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.ലോക്സഭയിൽ എം കെ രാഘവൻ,അടൂർ പ്രകാശ് എന്നിവരാണ് നോട്ടീസ് നൽകിയത്. പാർലമെന്റിൽ തുടർച്ചയായി രണ്ടാം തവണയാണ് കേരള എംപിമാർ മീഡിയവൺ സംപ്രേഷണ വിലക്ക്…

Read More

സി​ൽ​വ​ർ​ലൈ​ൻ ഡി​പി​ആ​ർ കു​രു​ക്കി​ൽ; പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് സി​പി​എം

ന്യൂ​ഡ​ൽ​ഹി: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​ത്ത​ത് പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് സി​പി​എം. പ​ദ്ധ​തി​ക്ക് എ​ത്ര​യും വേ​ഗം അ​ന്തി​മാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ എ​ള​മ​രം ക​രീം ആ​വ​ശ്യ​പ്പെ​ട്ടു. സി​ൽ​വ​ർ​ലൈ​ൻ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​യാ​ണെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​ദ്ധ​തി​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്ക​രു​തെ​ന്നു​മാ​ണ് എ​ള​മ​രം ക​രീം ശൂ​ന്യ വേ​ള​യി​ൽ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നെ കോ​ൺ​ഗ്ര​സ് എം.​പി. കെ​സി വേ​ണു​ഗോ​പാ​ൽ എ​തി​ർ​ത്തു. കേ​ന്ദ്ര നി​ല​പാ​ടി​നെ ഉ​യ​ർ​ത്തി​ക്കാ​ട്ടി കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സി​ൽ​വ​ർ​ലൈ​നി​നെ​തി​രേ പ്ര​ക്ഷോ​ഭ​വും പ്ര​ചാ​ര​ണ​വും ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം നീ​ക്കം. പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ…

Read More