ശ്രീനഗറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. സകുറ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. അനന്ത്‌നാഗിൽ പോലീസുദ്യോഗസ്ഥനായ അലി മൊഹമ്മദിനെ വധിച്ച ഇഖ്‌ലാഖ് ഹജാം ആണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ.

ഭീകരരിൽ നിന്ന് രണ്ട് പിസ്റ്റളുകൾ കണ്ടെത്തിയതായി ശ്രീനഗർ ഐജി വിജയകുമാർ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് കാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ അടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു