Headlines

കാശ്മീരിൽ മൂന്ന് പാക് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി എസ് എഫ് വെടിവെച്ചു കൊന്നു

  ജമ്മു കശ്മീരിൽ മൂന്ന് പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരെ വധിച്ചതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). ഞായറാഴ്ച പുലർച്ചെ സാംബ സെക്ടറിലെ രാജ്യാന്തര അതിർത്തിയിലാണ് സംഭവം. അന്താരാഷ്ട്ര മാർക്കറ്റിൽ 180 കോടി രൂപ വിലവരുന്ന 36 പാക്കറ്റ് ഹെറോയിൻ പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു. ജനുവരി 28ന് പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബിഎസ്എഫും പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരും തമ്മിൽ വെടിവെപ്പ് നടന്നിരുന്നു. 47 കിലോ ഹെറോയിൻ, രണ്ട് തോക്ക്, വെടിക്കോപ്പുകൾ എന്നിവ അന്ന് പിടിച്ചെടുത്തു.

Read More

കെ റെയിൽ: പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്നതിൽ സംശയമുണ്ടെന്ന് റെയിൽവേ മന്ത്രി

  സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് റെയിൽവേ മന്ത്രാലയം. 63,941 കോടി രൂപ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെ കൊണ്ടുമാത്രം തീർക്കാനാകില്ല. സിൽവർ ലൈൻ റെയിൽവേ പാതാ വികസനത്തിന് തടസ്സമാകുമെന്ന ആശങ്കയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചു രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറയുന്നത്. ഡിപിആറിൽ പദ്ധതിയുടെ സാങ്കേതിക സാധ്യത വിവരങ്ങളൊന്നും ഇല്ലെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു. വിശദമായ സാങ്കേതിക രേഖകൾ സമർപ്പിക്കാൻ കെ റെയിൽ കോർപറേഷനോട്…

Read More

സ്‌നേഹവും പ്രാർഥനകളും: ലതാ മങ്കേഷ്‌കറിന്റെ വേർപാടിൽ അനുശോചനവുമായി എ ആർ റഹ്മാൻ

  ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ. ലതാ മങ്കേഷ്‌കറിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്താണ് റഹ്മാൻ അവരെ അനുസ്മരിക്കുന്നത്. ചലതാ മങ്കേഷ്‌കർ സോഫയിലും റഹ്മാൻ താഴെയുമായി ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ലവ്, റസ്‌പെക്ട്, പ്രയേഴ്‌സ് എന്നീ വാക്കുകളും ക്യാപ്ഷനായി നൽകിയിട്ടുണ്ട് റഹ്മാന്റെ സംഗീതത്തിൽ ചുരുക്കം ഗാനങ്ങൾ ലതാ മങ്കേഷ്‌കർ പാടിയിട്ടുണ്ട്. ഇതിൽ ദിൽസേയിലെ ജിയാ ജലേ എന്ന ഗാനം തന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണെന്ന് ലതാ…

Read More

തെരഞ്ഞെടുപ്പ്: റോഡ് ഷോ, വാഹന റാലി, പദയാത്ര എന്നിവക്കുള്ള വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി

  അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റോഡ് ഷോ, പദയാത്രകൾ, സൈക്കിൾ, വാഹന റാലികൾ എന്നിവക്കുള്ള നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. അതേസമയം ഇൻഡോർ, ഔട്ട് ഡോർ രാഷ്ട്രീയ യോഗങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇൻഡോർ, ഔട്ട് ഡോർ യോഗങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. ഇൻഡോറിൽ ഹാൾ ശേഷിയുടെ പരമാവധി അമ്പത് ശതമാനം പേരെയും ഓപൺ മൈതാനത്തിൽ 30 ശതമാനമായും പരിമിതപ്പെടുത്തണമെന്ന നിയന്ത്രണത്തിന് വ്യവസ്ഥക്ക് വിധേയമായി ഇളവുകൾ നൽകും. ജില്ലാ…

Read More

ലതാ മങ്കേഷ്‌കറുടെ വേർപാട്: രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം, ദേശീയ പതാക പകുതി താഴ്ത്തും

  ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറുടെ മരണത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം. ഗായികയോടുള്ള ആദരസൂചകമായി രണ്ട് ദിവസം ദേശീയ പതാക പകുതി താഴ്ത്തും. കേന്ദ്രസർക്കാരിനെ ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ ലതാ മങ്കേഷ്‌കറുടെ മരണത്തിൽ അനുശോചിച്ചു.  അതീതമായ മനോവേദനയിലാണ് താനെന്നും ഒരിക്കലും നികത്താനാകാത്ത ശൂന്യത ബാക്കിവെച്ചാണ് ലതാ മങ്കേഷ്‌കർ വിട വാങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു    

Read More

നികത്താനാകാത്ത വിടവ്; മഹാ ഗായികയുടെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

  ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നികത്താനാകാത്ത വിടവ് എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അവരുടെ ശബ്ദമാധുര്യം വരും തലമുറയെയും ആനന്ദിപ്പിക്കും. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു രാവിലെ 9.47ഓടെയാണ് ലതാ മങ്കേഷ്‌കറിന്റെ മരണം സ്ഥിരീകരിക്കുന്നത്. 92 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ലത മങ്കേഷ്‌കർ ജീവൻ നിലനിർത്തിയിരുന്നത്.

Read More

24 മണിക്കൂറിനിടെ 1.07 ലക്ഷം പേർക്ക് കൂടി കൊവിഡ്; 865 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പ്രതിദിന മരണനിരക്കിലും കുറവുണ്ട് 24 മണിക്കൂറിനിടെ 865 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന മരണനിരക്ക് ആയിരത്തിൽ താഴെയെത്തുന്നത്. നിലവിൽ രാജ്യത്ത് 12,25,011 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 5,01,979 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.42 ശതമാനമായി.

Read More

ആ നാദം നിലച്ചു: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ അന്തരിച്ചു

  മഹാഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു. 93 വയസ്സായിരുന്നു. രോഗബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലതാ മങ്കേഷ്‌കരറുടെ ആരോഗ്യനില കഴിഞ്ഞ ദിവസം ഗുരുതരമായിരുന്നു. വെന്റിലേറ്ററിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ലീജിയൻ ഓഫ് ഓൺ തുടങ്ങിയ അനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലചിത്ര…

Read More

പ്രധാനമന്ത്രി തെലങ്കാനയിൽ; വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്താതെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

  തെലങ്കാനയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എത്തിയില്ല. തുടർച്ചയായ രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരുന്നത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി, മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. 11ാം നൂറ്റാണ്ടിലെ ഭക്ത സന്ന്യാസിയായ ശ്രീ രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ അനാവരണം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്. അതേസമയം…

Read More

ശ്രീനഗറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. സകുറ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. അനന്ത്‌നാഗിൽ പോലീസുദ്യോഗസ്ഥനായ അലി മൊഹമ്മദിനെ വധിച്ച ഇഖ്‌ലാഖ് ഹജാം ആണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. ഭീകരരിൽ നിന്ന് രണ്ട് പിസ്റ്റളുകൾ കണ്ടെത്തിയതായി ശ്രീനഗർ ഐജി വിജയകുമാർ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് കാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ അടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു

Read More