കാശ്മീരിൽ മൂന്ന് പാക് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി എസ് എഫ് വെടിവെച്ചു കൊന്നു

 

ജമ്മു കശ്മീരിൽ മൂന്ന് പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരെ വധിച്ചതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). ഞായറാഴ്ച പുലർച്ചെ സാംബ സെക്ടറിലെ രാജ്യാന്തര അതിർത്തിയിലാണ് സംഭവം.

അന്താരാഷ്ട്ര മാർക്കറ്റിൽ 180 കോടി രൂപ വിലവരുന്ന 36 പാക്കറ്റ് ഹെറോയിൻ പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.

ജനുവരി 28ന് പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബിഎസ്എഫും പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരും തമ്മിൽ വെടിവെപ്പ് നടന്നിരുന്നു. 47 കിലോ ഹെറോയിൻ, രണ്ട് തോക്ക്, വെടിക്കോപ്പുകൾ എന്നിവ അന്ന് പിടിച്ചെടുത്തു.