Headlines

കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ സിപിഐഎം എന്ന് ബിജെപി

കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വലിയ ശബ്ദം കേട്ടു എന്നാണ് വീട്ടുകാര്‍ പറയുന്നത്. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കുകള്‍ ഒന്നുമില്ല.

ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തി. പരിശോധനകള്‍ നടന്നു വരികയാണ്.

കഴിഞ്ഞ ദിവസം ചെറുകുന്നില്‍ ഒരു ഫ്‌ളക്‌സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിജെപി – സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കങ്ങളും കയ്യാങ്കളിയുമൊക്കെയുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടുള്ള സംഭവമാണെന്ന പ്രാഥമിക വിവരവും പുറത്ത് വരുന്നുണ്ട്.