
ചെടിച്ചട്ടികള്‍ക്ക് കമ്മീഷന്‍; കളിമണ്‍പാത്ര നിര്‍മ്മാണ-വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന് എതിരെ നടപടി
ചെടിച്ചട്ടികള്‍ക്ക് കമ്മീഷന്‍ വാങ്ങിയ സംഭവത്തില്‍ സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ-വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന് എതിരെ നടപടി. കെ എന്‍ കുട്ടമണിയെ സ്ഥാനത്ത് നിന്ന് മാറ്റി. വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് അടിയന്തര നടപടി. കെ എന്‍ കുട്ടമണിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ മന്ത്രി ഒ ആര്‍ കേളു അടിയന്തര നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു മണ്‍പാത്രത്തിന് മൂന്നു രൂപ വെച്ച് ഇരുപത്തയ്യായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിടിയിലായ വില്ലടം സ്വദേശി കുട്ടമണി സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം…