Headlines

‘ട്രംപിനെ സന്ദർശിച്ച് അപൂർവ ധാതുക്കൾ കൈമാറി, അസീം മുനീർ സെയിൽസ് മാനെപ്പോലെ, ഷഹബാസ് ഷെരീഫ് മാനേജറെപ്പോലെ’; പരിഹസിച്ച് പാകിസ്താൻ സെനറ്റർ

പാക് സൈനിക മേധാവിയെ പരിഹസിച്ച് പാകിസ്താൻ സെനറ്റർ അയ്മൽ വാലി ഖാൻ. ഡോണൾഡ് ട്രംപിന് അസിം മുനീർ അപൂർവധാതുക്കളുടെ പെട്ടി സമ്മാനിച്ച ചടങ്ങിനെ പാക് സെനറ്റർ വാലി ഖാൻ പരിഹസിച്ചു. അസിം മുനീർ ഒരു സെയിൽസ് മാനെപ്പോലെയാണ് പെരുമാറുന്നത്.

പാക് പാർലമെൻ്റിലാണ് സൈനിക മേധാവിക്കെതിരെ വിമർശനം ഉയർന്നത്.ട്രംപിനെ സന്ദർശിച്ച് അപൂർവ ഭൗമ ധാതുക്കൾ യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനു സമ്മാനമായി നൽകിയ നടപടിയെ കുറ്റപ്പെടുത്തിയാണ് സെനറ്റർ രംഗത്തെത്തിയത്.

പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മാനേജറെപ്പോലെ തോന്നിപ്പിച്ചുവെന്നും വാലി ഖാൻ പരിഹസിച്ചു. വിദേശരാജ്യവുമായുള്ള നയതന്ത്രബന്ധത്തിൽ ഏത് അധികാരം ഉപയോഗിച്ചാണ് മുനീർ ഇടപെടുന്നതെന്നും വാലി ഖാൻ ചോദിച്ചു. പാർലമെന്റിനെ അവഹേളിക്കുന്ന നടപടിയാണിത്. ഇത് സേഛാധിപത്യമാണെന്നും ജനാധിപത്യമല്ലെന്നും സെനറ്റർ വിമർശിച്ചു

ഇത് ഒരു ‘പരിഹാസം’ ആണെന്നും, രാജ്യത്തിൻ്റെ തന്ത്രപ്രധാനമായ വിഭവങ്ങൾ പ്രദർശിപ്പിക്കാൻ സൈനിക മേധാവിക്ക് എന്ത് അധികാരമാണുള്ളതെന്നും ഖാൻ ചോദ്യം ചെയ്തു. അസിം മുനീർ ഒരു സെയിൽസ്മാനെ പോലെ പെരുമാറിയെന്നും, ഷെഹ്ബാസ് ഷെരീഫ് ‘നാടകം കണ്ടുകൊണ്ട് നിൽക്കുന്ന ഒരു മാനേജരെപ്പോലെ’ നോക്കിനിന്നുവെന്നും അയ്മൽ വാലി ഖാൻ വിമർശിച്ചു.

ഇത് പാർലമെന്റിനെ അവഹേളിക്കലല്ലേയെന്ന് ഖാൻ ചോദിച്ചു. ട്രംപിന് അസിം മുനീർ അപൂർവ ഭൗതധാതുക്കൾ സമ്മാനിക്കുന്ന ഫോട്ടോ ഈയാഴ്ച ആദ്യം വൈറ്റ് ഹൗസാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ഒപ്പമുണ്ടായിരുന്നു.