Headlines

‘ട്രംപ് സമാധാന നൊബേലിന് അർഹൻ; ഇന്ത്യ- പാക് വെടിനിർത്തലിൽ നിർണായക പങ്കു വഹിച്ചു’; പാക് പ്രധാനമന്ത്രി

ഇന്ത്യ-പാക് വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർണായക പങ്കു വഹിച്ചെന്ന് പാകിസ്താൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ. ഡോണൾഡ് ട്രംപ് കൃത്യ സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം നടന്നേനെ. സമാധാനം പുനസ്ഥാപിക്കുന്നതിൽ ട്രംപിന് നിർണായക സ്ഥാനമുണ്ടെന്നും അതിനാൽ ഞങ്ങൾ ട്രംപിനെ സമാധാന നൊബേലിന് ശുപാർശ ചെയ്യുന്നു എന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.

ട്രംപ് സമാധാന നൊബേലിന് അർഹനാണെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിർത്തലിന് പങ്ക് വഹിച്ചതിന് ട്രംപിനെ പാക് പ്രധാനമന്ത്രി പ്രശംസിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. പാക് സൈനിക മേധാവി അസിം മുനീറും സംഘത്തിലുണ്ടായിരുന്നു.

ഷെരീഫിന്റെ വൈറ്റ് ഹൗസിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു ഇത് എങ്കിലും ഏപ്രിൽ 22 ലെ ആക്രമണത്തിന് പാകിസ്താൻ സൈനിക മേധാവിയാണ് പ്രകോപനം സൃഷ്ടിച്ചതെന്ന ഇന്ത്യയുടെ ആരോപണത്തെ അവഗണിച്ചുകൊണ്ട് ജൂൺ 18 ന് ഔദ്യോഗിക വസതിയിൽ ട്രംപ് അസിം മുനീറിനെ ആതിഥേയത്വം വഹിച്ചിരുന്നു. പിന്നീട് ഓഗസ്റ്റില്‍ വീണ്ടും അസിം മുനീര്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കയുടെ 500 മില്ല്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപം പാകിസ്താന്‍ നേടിയിരുന്നു. വൈറ്റ്ഹൗസ് സന്ദര്‍ശിച്ച ഏറ്റവും ഒടുവിലത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആയിരുന്നു. 2019-ലായിരുന്നു സന്ദർശനം.