
‘ട്രംപ് സമാധാന നൊബേലിന് അർഹൻ; ഇന്ത്യ- പാക് വെടിനിർത്തലിൽ നിർണായക പങ്കു വഹിച്ചു’; പാക് പ്രധാനമന്ത്രി
ഇന്ത്യ-പാക് വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർണായക പങ്കു വഹിച്ചെന്ന് പാകിസ്താൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ. ഡോണൾഡ് ട്രംപ് കൃത്യ സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം നടന്നേനെ. സമാധാനം പുനസ്ഥാപിക്കുന്നതിൽ ട്രംപിന് നിർണായക സ്ഥാനമുണ്ടെന്നും അതിനാൽ ഞങ്ങൾ ട്രംപിനെ സമാധാന നൊബേലിന് ശുപാർശ ചെയ്യുന്നു എന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. ട്രംപ് സമാധാന നൊബേലിന് അർഹനാണെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിർത്തലിന് പങ്ക് വഹിച്ചതിന് ട്രംപിനെ…