Headlines

ചാവക്കാട് പ്രതിയെ പിടികൂടാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

തൃശൂര്‍ ചാവക്കാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. ചാവക്കാട് എസ്‌ഐ ശരത്ത് സോമന്‍, സിപിഒ അരുണ്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശി നിസാര്‍ ആണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശരത്തിന്റെ കൈക്ക് കുത്തേറ്റു. അരുണിനെ ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു. നിസാര്‍ കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ബന്ധുവിനെ കുത്തി പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. പിന്നാലെ, പ്രതി പൊലീസുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. അക്രമത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇതുവരെയും പൊലീസിന്റെ പിടിയിലായിട്ടില്ല. നിസാറിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം.