24 മണിക്കൂറിനിടെ 83,876 പേർക്ക് കൂടി കൊവിഡ്; 895 പേർ മരിച്ചു

 

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വൻ കുറവ്. പ്രതിദിന രോഗികളുടെ എണ്ണം ഏറെ ദിവസങ്ങൾക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,876 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 895 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു. ഇന്ന് രേഖപ്പെടുത്തിയ കേസുകൾ കഴിഞ്ഞ ദിവസത്തേക്കാൾ 24 ശതമാനം കുറവാണ്നി

ലവിൽ 11,08,938 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 5.02,874 പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു.