രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 895 പേർ കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്ത് ഇതുവരെ 3,07,95,716 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളിൽ 14,087 കേസുകളും കേരളത്തിൽ നിന്നാണ്. 37.60 കോടി ഡോസ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.