രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ട്. അതേസമയം കഴിഞ്ഞ മുപ്പത് ദിവസമായി രാജ്യത്തെ പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെയാണ്.
817പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 3,07,09,557 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,98,43,825 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ മാത്രം 44,291 പേർക്കാണ് രോഗമുക്തിയുണ്ടായത്.
നിലവിൽ 4,60,704 പേരാണ് ചികിത്സയിൽ കഴിയുന്നത്. 4,05,028 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം 36.48 കോടി ഡോസ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.