കാറിൽ തനിയെ യാത്ര ചെയ്യുന്നവർക്ക് മാസ്‌ക് ധരിക്കേണ്ട; ഡൽഹി സർക്കാർ തീരുമാനം കോടതി ഇടപെടലിന് പിന്നാലെ

 

കാറിൽ തനിയെ ആണ് യാത്ര ചെയ്യുന്നതെങ്കിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡൽഹി സർക്കാർ. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളിൽ ചിലത് വിചിത്രമാണെന്ന ഡൽഹി കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം

കാറിൽ തനിയെ യാത്ര ചെയ്ത ആൾക്ക് മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറിൽ അമ്മയ്‌ക്കൊപ്പമിരുന്ന് ചായ കുടിക്കുന്നതിനായി മാസ്‌ക് താഴ്ത്തിയ ആൾക്ക് പിഴയിട്ടതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ഇത്തരം വിചിത്രമായ നിയന്ത്രണങ്ങൾ പിൻവലിച്ചുകൂടേയെന്ന് കോടതി ചോദിച്ചിരുന്നു.

ഡൽഹിയിൽ സ്‌കൂളുകൾക്കും കോളജുകൾക്കും നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകി. ഒമ്പത് മുതൽ 12 വരെ ക്ലാസുകൾ ഫെബ്രുവരി 7 മുതൽ തുറന്ന് പ്രവർത്തിക്കും. വാക്‌സിനടെുക്കാത്ത അധ്യാപകർക്ക് സ്‌കൂളിൽ പ്രവേശനമുണ്ടാകില്ല.