സംസ്ഥാനത്ത് സ്‌കൂളുകൾ ഈ മാസം 14 മുതൽ തുറക്കാൻ തീരുമാനം; കോളജുകൾ ഏഴിന് തുറക്കും

കൊവിഡിന്റെ മൂന്നാം തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് സ്‌കൂളുകൾ തുറക്കുന്നത്. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളജുകൾ ഏഴാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനമായി

ജനുവരി 21 മുതലാണ് സ്‌കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നത് കുറച്ചുദിവസം കൂടി നീളുകയായിരുന്നു. നിലവിൽ കൊവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്താണ് സ്‌കൂളുകൾ 14 മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്.